പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹമേ
ക്രൂശിതനായവനെ നീ എൻ ആശ്രയം
എല്ലാരും എന്നെ പിരിഞ്ഞപ്പോൾ
ആലംബമില്ലാതലഞ്ഞപ്പോൾ
ഒറ്റയ്ക്കിരുന്നു കരഞ്ഞപ്പോൾ
നീ എൻ്റെ ആശ്വാസ ധാരയായി വന്നു
എൻ... പ്രിയരെല്ലാം എന്നെ വെറുത്തു
ആഴമേറും മുറിവുകൾ എന്നിൽ നൽകി
ഞാൻ ചെയ്യാത്ത കുറ്റം ചുമത്തി
എൻ മനസ്സിൽ.. ഒരുപാടു വേദന ഏകി
നൊമ്പരത്താൽ എൻ്റെ ഉള്ളം പുകഞ്ഞു
നീരും നിരാശയിൽ തേങ്ങി
അപ്പോൾ അവൻ എൻ്റെ കാതിൽ പറഞ്ഞു
നിന്നെ ഞാൻ കൈ വെടിയില്ല --- പെറ്റമ്മ
നിൻ.. വചനങ്ങൾ എത്രയോ സത്യം
ഈ ലോകത്തിൻ മായാ വിലാസങ്ങൾ വ്യർത്ഥം
ഞാൻ... നിന്നോട് ചേരട്ടെ നാഥാ
നീ ആണല്ലോ എന്നെ മറക്കാത്ത സ്നേഹം
തോരാത്ത കണ്ണീരു മായ്ക്കും യേശുവിന്
കുരിശോടു ചേർന്ന് ഞാൻ നിന്ന്
അപ്പോൾ അവൻ എന്നെ വാരിപ്പുണർന്നു
വാത്സല്യ ചുംബനമേകി --- പെറ്റമ്മ
Pettamma marannaalum marakkaattha snehame
krooshithanaayavane nee en aashrayam
Ellaarum enne pirinjappol
Aalambamillaathalanjappol
Ottaykkirunnu karanjappol
Nee ente aashvaasa dhaarayaayi vannu
En... priyarellaam enne verutthu
Aazhamerum murivukal ennil nalki
Ghaan cheyyaattha kuttam chumatthi
En manasil.. Orupaatu vedana eki
Nomparatthaal ente ullam pukanju
Neerum niraashayil thengi
Appol avan ente kaathil paranju
Ninne njaan ky vetiyilla --- Pettamma
Nin..vachanangal ethrayo sathyam
Ee lokatthin maayaa vilaasangal vyarththam
Ghaan... ninnotu cheratte naathaa
Nee aanallo enne marakkaattha sneham
Thoraattha kanneeru maaykkum yeshuvinu
Kurishotu chernnu njaan ninnu
Appol avan enne vaarippunarnnu
Vaathsalya chumbanameki --- Pettamma